വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് : 15 പേര്‍ കടലില്‍ വീണു.
തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ കടലിൽ വീണോയെന്ന് സംശയം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
രണ്ട് പേരുടെ നില ഗുരുതരം ആണ്. വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ സമയത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ലൈഫ് ഗാര്‍ഡുമാരും പ്രദേശത്തുണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡ് പറഞ്ഞു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്‌ജിലേക്ക് കടത്തിവിട്ടു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാർ അവഗണിച്ചുവെന്ന് ലൈഫ് ഗാർഡ് ശങ്കർ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.
ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. 80 ലക്ഷം രൂപ നിർമാണച്ചെലവ്. ഒരേ സമയം നൂറ് പേർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് രൂപകൽപന.
100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമായി കാഴ്ചകൾ ആസ്വദിക്കാൻ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. രാവിലെ 11 മണി മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവർത്തന സമയം. ഒരാൾക്ക് 120 രൂപയാണ് പ്രവേശന ഫീസ്.