വെള്ളക്കെട്ടിൽ തുണിയലക്കി രണ്ട് സ്ത്രീകളുടെ വേറിട്ട പ്രതിഷേധം

0

തൃശൂർ: പലയിടത്തും പലതരം പ്രതിഷേധങ്ങൾ എല്ലാ ദിവസവും നടക്കാറുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചിലപ്പോൾ വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്.അങ്ങനെ ഒരു വേറിട്ട പ്രതിഷേധത്തിന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് സാക്ഷിയായി. രണ്ട് സ്ത്രീകളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തു വന്നത്.

ശക്തൻ ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം നടന്നത്. സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ തുണി അലക്കിയാണ് രണ്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *