വരലക്ഷ്മിയുടെ വിവാഹ സത്കാരത്തില്‍ തിളങ്ങി സുരേഷ് ഗോപി
ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹ സത്കാരത്തില്‍ തിളങ്ങി സുരേഷ് ഗോപി. ചെന്നൈ ലീല പാലസിൽ വച്ചായിരുന്നു സൽക്കാരം. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്‌ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു.ലിസി, രജനികാന്ത്, തൃഷ കൃഷ്ണൻ, ഖുശ്ബു, ബാലകൃഷ്ണ, ശോഭന തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു.ജൂൺ മൂന്നിനായിരുന്നുവിവാഹം. ഇതിനു ശേഷം നടന്ന സ്വീകരണ ചടങ്ങിലും നിരവധി താരങ്ങൾ പങ്കെടുത്തു.മുംബൈ സ്വദേശിയാണ് നിക്കോളായ് സച്ച്ദേവ്.വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായ സുഹൃത്തുക്കളായിരുന്നു. ശരത്‌കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായവരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.