വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു

0

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത്​ കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ്​ ഹൈക്കോടതിയെ സമീപിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം. കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്വേഷണസംഘത്തില്‍നിന്നുണ്ടായി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്ന്​ ഹർജിയിൽ ആവശ്യപ്പെടുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *