വള്ളിക്കുന്നത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: വള്ളികുന്നം കടുവിനാൽ സ്വദേശി വിജയാ ഭവനിൽ വിജയാനന്ദൻ മകൻ ആദർശ് – 32 എന്ന യുവാവിനെയാണ് യാത്ര ചെയ്തു വന്ന ബൈക്ക് സഹിതം 5 gm MDMA യുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലിസും ചേർന്ന് പിടികുടിയത് . കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാൾ MDMA വാങ്ങുന്നതെന്ന് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും വള്ളികുന്നം പോലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൻതോതിൽ കഞ്ചാവ് ഇവിടെ നിന്നും പിടികുടിയിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഈ പ്രദേശങ്ങളിൽ പ്രത്യേകം നീരിക്ഷിച്ചു വരികയായിരുന്നു. ഇനിയും ശക്തമായ നിരിക്ഷണവും നടപടികളും ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. വർഷങ്ങളായി മയക്ക് മരുന്ന് കച്ചവടം നടത്തിവരുന്നുണ്ടെങ്കിലും ആദ്യമായണ് ഇയാൾ ലഹരി വസ്തുകളുമായി പിടിയിലാകുന്നത് .
വിൽപ്പനയ്ക്ക് എത്തിച്ച MDMA യാണ് പോലിസ് പിടി കുടിയത്. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു.ബഹു DGP അവർകളുടെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധവി M P മോഹനചന്ദ്രൻ IPS ൻ്റ നിർദ്ദേശ പ്രകാശം നർക്കോട്ടിക് സെൽ DySP, ബി. പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചെങ്ങന്നൂർ Dysp ബിനുകുമാർ Mk യുടെ നേതൃത്വത്തിൽ വള്ളികുന്നം ISHO ജയൻ TL ,S I ദിജേഷ് , SCPO സന്തോഷ്കുമാർ, CPO അനീഷ് ,അഖിൽ . ബാലു എന്നിവരാണ് പ്രതിയെ പിടികുടിയത്.