ബൈക്ക് ഇടിച്ച് വയോധികയ്ക്ക് പരിക്ക്
വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റഉദയനാപുരം മാടമ്പുറത്ത് അക്കമ്മ(62) യെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ദ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ഉദയനാപുരം ചാത്ത കുടിക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. നാനാടം ഭാഗത്തു നിന്ന് വൈക്കത്തേക്കു വന്ന ബൈക്ക് കടയിലേക്ക് പോകുന്നതിന് റോഡു മുറിച്ചു കടന്ന അക്കമ്മയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ വന്ന നാനാടം സ്വദേശികളായ രണ്ടു പേർക്കും പരിക്കേറ്റു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
