വടകര കാറപകടം: പിടിയിലായ ഷെജിലിന് ജാമ്യം

0

കോഴിക്കോട്:വടകരയിൽ കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി കോമാവസ്ഥയിലാവുകയും ചെയ്‌ത കേസിൽ അറസ്റ്റിലായ പുറമേരി സ്വദേശി ഷെജിലിന് (35) ജാമ്യം. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസ് രജിസ്റ്റർ ചെയ്‌ത നാദാപുരം പൊലീസ് സ്റ്റേഷനിൽ പ്രതി ഹാജരാകണം എന്ന നിബന്ധനയോടെയാണ് ജാമ്യം.

അശ്രദ്ധമായ കാരണത്താൽ മരണം സംഭവിക്കൽ, വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. ഇതിൽ ആദ്യത്തെത് ജാമ്യം ലഭിക്കുന്ന 304 A വകുപ്പാണ്. രണ്ടാമത് ചുമത്തിയ വകുപ്പിൽ ജാമ്യം ലഭിക്കില്ല. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യമുള്ളതിനാൽ പ്രതിക്കെതിരെ നിയനടപടി സ്വീകരിക്കാൻ കഴിയില്ല.

2024 ഫെബ്രുവരി 17ന് വടകര ചോറോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 9 വയസുകാരി ദൃഷാന കോഴിക്കോട് മെഡിക്കൽ കോളജിൽ കോമാവസ്ഥയിൽ തുടരുകയാണ്. കുട്ടിയും മുത്തശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശി മരിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14ന് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *