പറമ്പില്ലാതെ എങ്ങനെ മാങ്കൂട്ടം വളരും : രാഹുലിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ലൈംഗികാരോപണ കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടി പുറത്താക്കിയത് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല എന്ന് എഴുതിയ ചിത്രത്തോടൊപ്പം ‘ഇനി പറഞ്ഞില്ല എന്ന് വേണ്ട’ എന്നാണ് ശിവൻകുട്ടി കുറിച്ചിരിക്കുന്നത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ വ്യക്തമാക്കി പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ വി. ഡി സതീശൻ, അടൂർ പ്രകാശ്, കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. രാഹുൽ മുൻകൂർ ജാമ്യ ഹർജിക്കായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
