V.S – MK.സാനു അനുസ്മരണയോഗം ഉല്ലാസ്‌നഗറിൽ നടന്നു

മുംബൈ: CPI(M) ദക്ഷിണ താനെ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന V.S.അച്ചുതാനന്ദനേയും പ്രമുഖ സാഹിത്യകാരൻ എം.കെ .സാനുവിനേയും അനുസ്മരിച്ചു. വിവിധ രാഷ്ട്രീയപാർട്ടികളുടേയും മലയാളിസംഘടനകളിലേയും പ്രവർത്തകർ അനുസ്മരണയോഗത്തിൽ പങ്കെടുത്തു. അനുസ്മരണ യോഗത്തിൽ, ലോകകേരളസഭ അംഗം ടി.വി.രതീഷ്, CPI(M)നേതാക്കളായ പ്രാച്ചി ഹാതിവലേക്കർ, സുനിൽ ചവാൻ, CPI നേതാക്കളായ കാലൂ കോമസ്കർ, ഉദയ് ചൗധരി, SNMS മേഖലാ സെക്രട്ടറി ലയൺ അനന്ദൻ,ശിവസേന തേതാവ് ശ്രീകാന്ത് നായർ, കോൺഗ്രസ് നേതാവ് അഡ്വ.ജിഎകെ നായർ, ബിജെപി ദക്ഷിണ സെൽ ഉപാധ്യക്ഷൻ സുരേന്ദ്ര മേനോൻ, ഉല്ലാസ്നഗർ സംഘടനകളെ പ്രതിനിധീകരിച്ച് കൃഷ്ണൻകുട്ടി നായർ, അംബർനാഥ് സംഘടനകളെ പ്രതിനിധീകരിച്ച് ഗോപാലൻ, എൻഎസ്എസി നെ പ്രതിനിധീകരിച്ച് സുരേഷ്കുറുപ്പ് ,കൈരളി ടിവി മുംബൈ ചീഫ് .പ്രേംലാൽ,സാഹിത്യകാരൻ മുരളീകൃഷ്ണൻ,എന്നിവർ VSനെയും സാനുമാഷിനെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ഉല്ലാസ് ആർട്ട്സ്&വെൽഫെയർ അസ്സോസിയേഷൻ പ്രസിഡന്റ് സുരേഷ്‌കുമാർ കൊട്ടാരക്കര എം.കെ .സാനു അനുസ്മരണ പ്രഭാഷണംനടത്തി.സെക്രട്ടറി മോഹനൻ നായർ നന്ദിപറഞ്ഞു