വി.കെ. പ്രഭാകരൻ അന്തരിച്ചു

നവിമുംബയ് : ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ വൻപുഴവേലിൽ വീട്ടിൽ വി.കെ. പ്രഭാകരൻ (89) ഉൽവെ സെക്ടർ 17 ലെ 401,ശിവേഷ് അവ്റയിൽ അന്തരിച്ചു. പരേതയായ വിജയമ്മയാണ് ഭാര്യ. പ്രഭ ഉത്തമൻ, പ്രദീപ് കുമാർ വി.പി. ( ശ്രീ നാരായണ മന്ദിരസമിതി രക്ഷാധികാരി, സമിതി നെരൂൾ ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി) എന്നിവർ മക്കൾ.
സംസ്കാരം ഉൽവയിൽ നടത്തി. ശ്രീനാരായണ മന്ദിരസമിതി അനുശോചനം രേഖപ്പെടുത്തി. സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ കമലാനന്ദൻ, എൻ.എസ്. രാജൻ, ഉൽവെ യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.