ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ്
ഡെറാഡൂൺ: യൂണിഫോം സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകുന്നതിനായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.’ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിന് ഞങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുന്നു, ഈ നിയമം സമത്വം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തിന്‍റെ അസ്ഥിത്വം നിലനിർത്താനും സഹായകമാകും’ എന്ന് പുതുവത്സര ദിനത്തിൽ പുഷ്‌കർ സിങ് ധാമി എക്‌സിൽ കുറിച്ചു.