യുഎഇയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പൊലീസുകാർ മരിച്ചു

0

യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ഉദ്യോ​ഗസ്ഥർക്ക് മരണാനന്തര ബഹുമതിയായി ലഫ്റ്റനൻ്റ് പദവി നൽകി.

ഫസ്റ്റ് പൊലീസ്മാൻ പദവിയിൽ നിന്നാണ് ലഫ്റ്റനൻ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. രക്തസാക്ഷികളുടെ കുടുംബാം​ഗങ്ങൾക്ക് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ മെഡൽ ഓഫ് ഡ്യൂട്ടി സമ്മാനിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിലുള്ള ഉദ്യോ​ഗസ്ഥരുടെ സമർപ്പണത്തെയും പ്രതിബദ്ധതയെയും ഷെയ്ഖ് സെയ്ഫ് പ്രശംസിച്ചു. ലഫ്റ്റനൻ്റ് മുബാറക്കും അൽ ഹൊസാനിയും വിശ്വസ്തതയുടെയും ആത്മാർത്ഥതയുടെയും പാത പ്രകാശിപ്പിച്ച ദീപസ്തംഭങ്ങളായിരുന്നു എന്നും എമിറേറ്റ്‌സിലെ ജനങ്ങൾക്ക് മികച്ച റോൾ മോഡലുകളാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *