അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലം. ഫ്ലോറിഡ, കെന്റക്കി, ഇന്ത്യാനയിലും ഡോണള്‍ഡ് ട്രംപിന് ജയം. സ്വിങ് സ്റ്റേറ്റുകളിലുള്‍പ്പെടെ വോട്ടെണ്ണല്‍ തുടരുന്നു വെർമാന്റില്‍ കമല ഹാരിസ് സ്വിങ് സ്റ്റേറ്റുകളിലും വോട്ടെണ്ണൽ തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടരും.
ട്രംപിന് നേരെയുണ്ടായ വധശ്രമം ഉള്‍പ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വന്‍ നിര ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്നു. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചു.
ബര്‍മോണ്ടില്‍ ജയം കമലാ ഹാരിസിനാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ട്ടി ലീഡ് ചെയ്യുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ ഹാരിസ് യുഎസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്