ഇരു രാജ്യങ്ങളിലേക്കുമുള്ള റഷ്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിയെ താരതമ്യം ചെയ്യാനാവില്ല : വിമർശനവുമായി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയിലേയ്ക്കും അമേരിക്കയിലേയ്ക്കുള്ള റഷ്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിയെ താരതമ്യം ചെയ്യാനാവില്ല എന്ന് യുഎസ് സർക്കാർ വക്താവ്. ഇന്ത്യയിലേയ്‌ക്ക് കോടിക്കണക്കിന് ഡോളറിൻ്റെ വസ്‌തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ അമേരിക്കയിലേയ്ക്ക് മിതമായ തുകയുടെ ഇറക്കുമതിയാണ് ചെയ്യുന്നതെന്നും ഭരണകൂട വക്താവ് വ്യക്തമാക്കി.
യുക്രെയ്‌ൻ യുദ്ധം ഇന്ത്യ മനപ്പൂർവം മുതലെടുക്കുകയാണെന്നും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമെ അമേരിക്ക ഇറക്കുമതി ചെയ്യുന്നുള്ളൂ എന്നും അമേരിക്കൻ വക്താവ് ആരോപിച്ചു. “അമേരിക്കയെ സംബന്ധിച്ചിടത്തോളം റഷ്യൻ ഉത്പന്നങ്ങളുടെ ബദൽ ഉത്പന്നങ്ങൾ കുറവാണ്. റഷ്യയെ ആശ്രയിക്കാതിരിക്കാനുള്ള എല്ലാവിധ പദ്ധതികളും അമേരിക്ക തയ്യാറാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ കാര്യം അങ്ങനെയല്ല. മനപ്പൂർവം യുദ്ധത്തെ മുതലെടുക്കാൻ അവർ ശ്രമിക്കുകയാണ്.” -അമേരിക്കൻ വക്താവ് ആരോപിച്ചു.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 25 ശതമാനം കൂടി അധിക നികുതി ചുമത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്‌ച ഒപ്പ് വച്ചിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് തിരിച്ചടിയായാണ് ട്രംപിന്‍റെ നടപടി.
ദേശസുരക്ഷയും വിദേശനയ ആശങ്കകളും ഉയര്‍ത്തിക്കാട്ടിയാണ് നടപടിയെന്ന് വൈറ്റ്ഹൗസ് പുറത്ത് വിട്ട ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് മൂലമുണ്ടാകാവുന്ന വാണിജ്യ വെല്ലുവിളികളും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വെല്ലുവിളിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
റഷ്യയുമായി ഊർജ വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കു മേൽ എത്രത്തോളം ശതമാനം തീരുവ ചുമത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ട്രംപ് ബുധനാഴ്‌ച പറഞ്ഞിരുന്നു. യുഎസ് ഉത്‌പന്നങ്ങൾക്കായി ഇന്ത്യ തങ്ങളുടെ വിപണി തുറന്നുകൊടുക്കണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. ട്രംപിന്‍റെ പുതിയ താരിഫ് പ്രഖ്യാപനവും റഷ്യൻ ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്ത്യ യുഎസ് വ്യാപാര ബന്ധങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.