ഉറൻ ദ്രോൺഗിരി- “ഓണം പൊന്നോണം- 2024”
നവിമുംബൈ :ഉറൻ ദ്രോൺഗിരിയിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം -ഓണം പൊന്നോണം- 2024 ജെഎൻപിടി മൾട്ടി പർപസ് ഹാളിൽ സമുചിതമായി ആഘോഷിച്ചു.
ഭദ്ര ദീപം കൊളുത്തി, ഈശ്വര പ്രാർത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം ആവേശകരമായ’വടംവലി’ യും ഉണ്ടായിരുന്നു. . നവി മുംബൈയിലെ സമാജങ്ങളുടെയും ഇതര സംഘടനകളുടെയും പ്രതിനിധികൾ അതിഥികളായി ആഘോഷത്തിൽ പങ്കെടുത്തു.
കൺവീനർ രഘുനാഥ് രാഘവൻ,പ്രദീഷ് ചെന്നോൻ, നിഷ സുധിർ, നന്ദിനി രവീന്ദ്രൻ, ആവണി സജീവൻ. തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.