യുപിഐ ഇനി നേപ്പാളിലും; ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇന്ത്യക്കാർക്ക് പണം കൈമാറാം

ന്യൂഡൽഹി: യുപിഐ പണമിടപാട് നടത്താൻ നേപ്പാളും ഒരുങ്ങിയെന്ന് പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിഐസിഐ). യുപിഐ ഉപഭോക്താക്കൾക്ക് നേപ്പാളിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണമിടപാട് നടത്താൻ സാധിക്കുമെന്നും എൻസിപിഐയുടെ പ്രസ്താവനയിൽ പറയുന്നു.
ഫോൺ പേ പോലുള്ള യുപിഐ സംവിധാനങ്ങൾ ഉൾപ്പെടുന്ന ആപ്പുകൾ ഉപയോഗിച്ച് നേപ്പാളിലെ വ്യാപാരികളുമായി പണമിടപാട് വേഗത്തിൽ നടത്താൻ ഇത് സഹായിക്കുമെന്നും എൻപിഐസിഐ വ്യക്തമാക്കി.എൻപിഐസിഐ നേപ്പാളിലെ പേയ്‌മെന്റ് നെറ്റ്‌വർക്കായ ഫോൺ പേ പേയ്‌മെന്റും തമ്മിൽ കഴിഞ്ഞ സെപ്റ്റംബറിൽ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ധാരണാപത്രത്തിൽ ഒപ്പ് വച്ചിരുന്നു. ഇതോടെയാണ് നേപ്പാളിൽ യുപിഐ പണമിടപാടിന് തുടക്കമായത്.
നേപ്പാളിൽ എത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമാവുന്നതാണ് ഇപ്പോഴത്തെ നടപടി. നേപ്പാളിലെ വിനോദസഞ്ചാര മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വാണിജ്യപരമായും സാമ്പത്തികപരമായും മെച്ചപ്പെടുമെന്നും രാജ്യങ്ങളുടെ പുരോഗതിക്ക് ഇത് ഗുണം ചെയ്യുമെന്നും ഫോൺപേയുടെ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഏഴ് വിദേശ രാജ്യങ്ങളില്‍ യുപിഐ പേയ്‌മെന്റ് നടത്താനാകും. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ ഏഴ് വിദേശ രാജ്യങ്ങളിലാണ് യുപിഐ സേവനം ലഭ്യമാവുക.