ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുലും, പ്രിയങ്കയും മത്സരിക്കണമെന്ന നിർദ്ദേശം എഐസിസിക്ക് മുന്നിൽ വച്ചു യുപി കോൺഗ്രസ്. വാരാണസിയിൽ മോദിക്കെതിരെ സംസ്ഥാന അധ്യക്ഷൻ അജയ് റായുടെ പേരാണ് പട്ടികയിലുള്ളത്. യുപിയിൽ 17 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.