ബക്രീദ് ആഘോഷം; തെരുവോരങ്ങളിൽ നമസ്കാരം നടത്തുന്നതിന് നിരോധനമേർപ്പെടുത്തി ഉത്തർപ്രദേശ്

0

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി തെരുവോരങ്ങളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. തെരുവോരങ്ങളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ ആരെങ്കിലും വിലക്കപ്പെട്ട മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച സർക്കാർ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് എന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് നിർദ്ദേശിച്ച സർക്കാർ ക്രമസമാധാനം കർശനമായി നടപ്പാക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതെ ബക്രീദ് ദിനത്തിൽ ബലിതർപ്പണം പാടില്ല എന്ന് നിർദ്ദേശിച്ച ഉത്തർപ്രദേശ് സർക്കാർ പ്രശ്നബാധിത മേഖലകളിൽ ബലിതർപ്പണം നടത്തുന്നതിന് നിരോധനം ഉറപ്പാക്കണം എന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകൾ തടഞ്ഞ നമസ്കാരം പാടില്ല എന്ന് നിർദ്ദേശിച്ച സർക്കാർ കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത് മൃഗബലിക്കുശേഷം കൃത്യമായി മാലിന്യനിർമാർജനം നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികൾ ജൂൺ 17 നാണ് ബക്രീദ് ആഘോഷിക്കുന്നത്. അതേസമയം ജൂൺ 16ന് നടക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഈ മാസം 22 വരെ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *