ഐഫോൺ 16 ഇന്നെത്തും; കാത്തിരിപ്പിന് വിരാമം, കണ്ണുനട്ട് ലോകം
ആപ്പിൾ പ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഇന്നു വിരാമം. ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും. ഐഫോൺ 16 ന്റെ ഒഎൽഇഡി ഡിസ്പ്ലേകളിൽ മൈക്രോലെൻസ് ടെക്നോളജി ഉപയോഗിക്കുമെന്നതുൾപ്പെടെയുള്ള വാർത്തകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബാറ്ററി ഉപയോഗം കുറച്ച്, കൂടുതൽ ബ്രൈറ്റ്നെസ് ഡിസ്പ്ലേക്കു നൽകാൻ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യ.
ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഐഐ ടൂളുകളും അപ്ഡേറ്റുകളും ആപ്പിളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് 16 സീരീസിൽ അവതരിപ്പിക്കുക.