സര്‍വകലാശാല  രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുൻകൂര്‍ അനുമതി നൽകി 

0

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയത്.  ​ഗവർണർ മുൻകൂർ അനുമതി നൽകാത്തതിനെത്തുടർന്ന് ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകിയത്.

ഈ മാസം 20നായിരിക്കും ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. ചാൻസലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികളാണ് ബില്ലിനെതിരെ ഉയർന്നിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *