യൂണിവേർസൽ ഹാർമണി ശ്രീ നാരായണ ഗുരുസ് ബ്ലൂ പ്രിൻറ് ഫോർ പീസ് & പ്രോഗ്രസ്സ് വത്തിക്കാനിൽ പ്രകാശനം ചെയ്തു.
വത്തിക്കാൻ : വത്തിക്കാനിൽ നടന്ന ലോക സർവ്വമത കോൺഫറസിൻ്റെ ഭാഗമായി ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “UNIVERSAL HARMONY-SREE NARAYANA GURU’s Blue Print for Peace and Progress” എന്ന ഇംഗ്ലീഷ് പുസ്തകം, വത്തിക്കാൻ കർദിനാൽ ഹിസ് എക്സലൻസി കർദിനാൽ ജോർജ്ജ് ജേക്കബ് കൂവക്കാട് ശിവഗിരി മഠം പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് നല്കി നിർവ്വഹിച്ചു. ബുക്കിൻ്റെ ഒരു കോപ്പി വിശുദ്ധ പോപ്പ് ഫ്രാൻസിസിനും നല്കി അനുഗ്രഹം വാങ്ങിയതായി ഡോ. സുരേഷ് കുമാർ മധുസൂദനൻ പറഞ്ഞു.
അന്തരാഷ്ട്ര വായനക്കാർക്ക് ഗുരുവിനെയും ഗുരുസന്ദേശങ്ങളും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൃതി രചിച്ചതെന്നു രചയിതാക്കൾ അഭിപ്രായപ്പെട്ടു. തദവസരത്തിൽ ശിവഗിരിമം ജനറൽ സെക്രട്ടറി ശ്രീമദ് ശുഭംഗാനന്ദ സ്വാമികൾ, സംഘാടക സമിതി സെക്രട്ടറി വിരേശ്വരാനന്ദ സ്വാമികൾ,ഋതംബരാനന്ദ സ്വാമികൾ, കർണ്ണാടക നിയമ സഭ സ്പീക്കർ യൂ.റ്റി. ഖാദർ, പാണക്കാട്ട് സായ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ കെ.മുരളീധരൻ മുരളീയ, കെ.ജി. ബാബുരാജ്, ചാണ്ടി ഉമ്മൻ, ഫാ. ബെൻ പോൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.