ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് സമയബന്ധിതമായി വർദ്ദിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

0

ദില്ലി : ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് എപ്പോള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സമയബന്ധിതമായി വര്‍ധന പരിഗണിക്കുമെന്നും, മോദിയുടെ ഭരണകാലത്ത് ഇന്‍സെന്‍റീവില്‍ നല്ല വര്‍ധന വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജെപി നദ്ദ മറുപടി നല്‍കി. ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി.ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കേന്ദ്രം ആശാ വര്‍ക്കര്‍മാരെ തഴയുകയാണെന്നും , കോബ്രാന്‍ഡിംഗ് നടത്താത്തതിന്‍റെ പേരില്‍ കേന്ദ്രം 637 കോടി രൂപ തടഞ്ഞു വച്ചിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം എംപി വി ശിവദാസന്‍ കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *