സര്‍വകലാശാല കലോത്സവം: വിധികര്‍ത്താവ് മരിച്ചതിന് ഉത്തരവാദികള്‍ എസ്എഫ്‌ഐ എന്ന് കെ. സുധാകരന്‍
കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്ന് സുധാകരന്‍ ആരോപിച്ചു. നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരന്‍ പറഞ്ഞു. ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐയാണ്. എസ്എഫ്‌ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതക്ക് കാരണമായത്. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പരാതി എസ്എഫ്‌ഐ ഉണ്ടാക്കിയതാണ്. മരിച്ച അധ്യാപകനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. അധ്യാപകനെ ഫോണ്‍ ചെയ്തും ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യക്ക് കാരണമായവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ കലാപം നടക്കുമെന്നും സുധാകരന്‍ പറഞ്ഞു. എല്ലാക്കാലത്തും എസ്എഫ്‌ഐ അക്രമം സഹിക്കാന്‍ കഴിയില്ല. ഷാജിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കണം. അടിസ്ഥാന കാരണത്തിലേക്ക് പൊലീസ് എത്തണമെന്നും സമഗ്ര അന്വേഷണം നടക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു