മെട്രോ ലൈൻ 3 – മുംബൈയുടെ ആദ്യ മെട്രോ തുരങ്കയാത്രആരംഭിച്ചു
മുംബൈ : മുംബൈയിലെ ആദ്യ ഭൂഗർഭപാതയിലൂടെയുള്ള ആദ്യ യാത്ര അനുഭവിക്കാനും ആസ്വദിക്കാനുമെത്തിയത് ആയിരങ്ങൾ…
മുംബൈ മെട്രോ ലൈൻ 3 ൻ്റെ ബികെസി മുതൽ ആരേ വരെയുള്ള ആദ്യ തുരങ്ക യാത്ര ഇന്ന് രാവിലെ 11 മണിക്ക് യാത്രക്കാരുടെ ആർപ്പുവിളികളിലൂടെ ആരംഭിച്ചു.
ബികെസി -യ്ക്കും ആരെ റോഡിനും ഇടയിലുള്ള ഇടനാഴിയിൽ 10 മെട്രോ സ്റ്റേഷനുകളുണ്ട് – BKC, ബാന്ദ്ര കോളനി, സാന്താക്രൂസ് മെട്രോ, ഛത്രപതി ശിവജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ട് T1, സഹാർ റോഡ്, CSMIA T 2, Marol Naka, Andheri, SEEPZ, Aarey Colony JVLR. ഇതിൽ ആരേ ജെവിഎൽആർ സ്റ്റേഷൻ ഒഴിച്ച് മറ്റുള്ളവയെല്ലാം ഭൂമിക്കടിയിലാണ്.
മുംബൈ മെട്രോ ലൈൻ 3-ൻ്റെ ബികെസി മുതൽ ആരേ വരെയുള്ള 12.69 കിലോമീറ്റർ ദൈർഘ്യമുള്ള ഘട്ടം-1 പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
ബികെസിയിൽ നിന്ന് സാന്താക്രൂസിലേക്കും തിരിച്ചും അദ്ദേഹം യാത്ര ചെയ്തു. ഈ സമയത്ത് അദ്ദേഹം വിദ്യാർത്ഥികളുമായും മഹാരാഷ്ട്ര സർക്കാരിൻ്റെ ലഡ്‌കി ബഹിൻ പദ്ധതിയുടെ ഗുണഭോക്താക്കളുമായും ഭൂഗർഭ ലൈൻ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായും സംവദിച്ചു.
33.5 കിലോമീറ്റർ ദൈർഘ്യമുള്ള കൊളാബ-സീപ്‌സ്-ആരെ ജെവിഎൽആർ പദ്ധതി നടപ്പിലാക്കുന്ന മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ, അക്വാ ലൈനിൽ മെട്രോയുടെ പതിവ് പ്രവർത്തനം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്.
അറിയിപ്പ് അനുസരിച്ച്, തിങ്കൾ മുതൽ ശനി വരെ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 8.30 മുതൽ രാത്രി 10.30 വരെയും സർവീസ് നടത്തും.MMRC പ്രകാരം മെട്രോ ലൈനിലെ ഒരു യാത്രയുടെ കുറഞ്ഞ നിരക്ക് ₹10 ഉം പരമാവധി ₹50 ഉം ആണ്.
NCMC, മുംബൈ മെട്രോ 3 മൊബൈൽ ആപ്പ്, ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.ലൈനിലെ പ്രവർത്തന വേഗത മണിക്കൂറിൽ 85 കിലോമീറ്ററാണ്, ശരാശരി ഓടുന്ന വേഗത മണിക്കൂറിൽ 35 കിലോമീറ്ററായിരിക്കും.
ഘാട്‌കോപ്പർ-അന്ധേരി-വെർസോവ മെട്രോ ലൈൻ-1, അന്ധേരി വെസ്റ്റ്-ദാഹിസർ ലൈൻ-2എ, അന്ധേരി ഈസ്റ്റ്-ദഹിസർ ലൈൻ-7 എന്നിവ നഗരത്തിൽ ഇതിനകം പ്രവർത്തനക്ഷമമാണ്.
10 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഭൂഗർഭ പാത, ഈ ഭാഗത്തെ റോഡുകളിലെ ഗതാഗത തിരക്ക് 35%മെങ്കിലുംകുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതായത് 6.5 ലക്ഷം വാഹന യാത്രകൾ വെ ട്ടിക്കുറയ്ക്കപ്പെടുമെന്ന് എംഎംആർസി കരുതുന്നു. അത് വഴി ഏകദേശം 3.54 ലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാമെന്നും പ്രതീക്ഷിക്കുന്നു.
മെട്രോ പ്രതിദിനം 4 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നുമുണ്ട് .