തലയ്ക്കും ശ്വാസകോശത്തിനും പരിക്ക് / ഉമാതോമസ് MLA ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

0

 

എറണാകുളം : തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അടിയന്തിര ശസ്ത്രക്രിയുടെ സാഹചര്യമില്ല.എന്നാൽ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഇപ്പോൾ പറയാൻ കഴിയില്ലാ എന്നും ഉമാ തോമസിനെ ചികിത്സിക്കുന്ന ഡോക്റ്റർമാർ .തലയ്ക്കും ശ്വാസകോശത്തിനും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അപകടകരമല്ലാത്ത പരിക്കുകളുണ്ട് . വെന്റിലേറ്ററിൽ സൂക്ഷ്മനിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.പാലാരിവട്ടം റിനെ ആശുപത്രിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്

കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയസ്റ്റേഡിയത്തിൽ നടക്കുന്ന ‘മൃദംഗനാദം’ പരിപാടിക്ക് ആശംസകൾ നേരുന്നതിന് എത്തിയതായിരുന്നു തൃക്കാക്കര എംഎൽഎ ഉമാതോമസ് . നടി ദിവ്യാഉണ്ണിയുടെ സംവിധാനത്തിൽ 12000 നർത്തകികൾ ചേർന്നുള്ള മെഗാ ഭാരതനാട്യം (ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടിയുള്ള ) പരിപാടിയാണ് ‘മൃദംഗനാദം’.പ്രമുഖ സിനിമാതാരങ്ങളും ഗായകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് .
അതിനിടയിലാണ് VIP ഗ്യാലറിയിൽ നിന്ന് ഉമാതോമസ് കാൽ തെറ്റിവീഴുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *