അമ്മാവൻ വഴക്കുപറഞ്ഞു : നാട്ടുകാരുടെ നേരെ വടിവാൾ വീശി 16 കാരൻ്റെ ആക്രമണം

0

മുംബൈ: അമ്മാവൻ വഴക്ക് പറഞ്ഞതിൽ പ്രകോപിതനായ 16 കാരൻ നാട്ടുകാരെ വടിവാൾ വീശി ആക്രമിക്കുകയും BEST ബസിന്റെ ചില്ലുകൾ തകർക്കുകയും ഡ്രൈവറെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ് 3 മണിക്ക് ഭാണ്ടുപ്പ് വെസ്റ്റിലെ ടാങ്ക് റോഡിലാണ് സംഭവം .സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളുടെയും ചില്ലുകൾ തകർത്തു. അക്രമി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് അറിയിച്ചു. ബസ് ഡ്രൈവർക്ക് പരുക്കേൽക്കുകയും പൊതു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവർ പൊലീസിന് പരാതി നൽകി. പ്രതി ബസിന്റെ മുൻ ഭാഗം തകർത്തതായും ഏകദേശം 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് അറിയിച്ചു. തുടർന്ന് പ്രതി ഓട്ടോറിക്ഷയും വാട്ടർ ടാങ്കും തകർത്തതായി പരാതിയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *