കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമതോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

0

 

എറണാകുളം : കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റ ഒന്നാംനിലയിലെ ഗ്യാലറിയിൽ നിന്നും താഴെ വീണ്  തൃക്കാക്കര എംഎൽഎ ഉമാതോമസിന് പരിക്ക് . മുഖത്തും തലയ്ക്കുമാണ് ഗുരുതര പരിക്ക് .സ്‌റ്റേഡിയത്തിൽ നടക്കുന്ന നടി ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ .  ഗ്യാലറിയിൽ  സംസാരിക്കുന്നതിനിടയിലാണ് 20 അടി താഴേയ്‌ക്ക്‌ വീണത് . അബോധാവസ്ഥയിലായ എംഎൽഎയെ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.നില ഗുരുതരമെന്ന് ആശുപത്രി അധികാരികൾ .

 

സ്റ്റേഡിയത്തിൽ നടക്കുന്ന ‘മൃദംഗനാദം’ പരിപാടിക്ക് ആശംസകൾ നേരുന്നതിന് എത്തിയതായിരുന്നു ഉമാതോമസ് . നടി ദിവ്യാഉണ്ണിയുടെ സംവിധാനത്തിൽ 12000 നർത്തകികൾ ചേർന്നുള്ള മെഗാ ഭാരതനാട്യം (ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടിയുള്ള ) പരിപാടിയാണ് ‘മൃദംഗനാദം’.പ്രമുഖ സിനിമാതാരങ്ങളും ഗായകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *