ഉല്ലാസ് ആര്ട്സ് ഓണാഘോഷം
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം നാളെ സെപ്റ്റംബർ 29ന് അസോസിയേഷന്റെ കൈരളി ഹാളിൽ വച്ച് 3.30 മണിമുതൽ വിവിധ കലാപരിപാടികളോടെ നടക്കും.
കേരളീയ കേന്ദ്ര സംഘടനയുടെ ജനറൽ സെക്രട്ടറി മാത്യു തോമസ് മുഖ്യാതിഥിയും ലോക കേരളസഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ടി.വി.രതീഷ് വിശിഷ്ടാതിഥിയുമായിരിക്കും
SSC / HSC പരീക്ഷയിൽ 85% മുകളിൽ മാർക്ക് നേടിയ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കും. . ഓണാഘോഷപരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സുരേഷ്‌കുമാർ കൊട്ടാരക്കര അറിയിച്ചു.
വിവരങ്ങൾക്ക് :8551033722, 9821282074, 8605639391