ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ കഥയരങ്ങ് നടത്തി

0

മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ എഴുത്തുകാർ പങ്കെടുത്ത ‘കഥയരങ്ങ് ‘ വലിയ ജനപങ്കാളിത്തത്തോടെ നടന്നു. പ്രമുഖ എഴുത്തുകാരായ സി പി കൃഷ്ണകുമാർ മോഡറേറ്ററും പി വിശ്വനാഥൻ കഥാചർച്ച ഉദ്ഘാടകനുമായിരുന്നു.

മേഘനാദൻ (രമണനും മദനനും ട്രോഫികളും), അശോകൻ നാട്ടിക (കഥയെഴുത്തിന്റെ പിന്നാമ്പുറങ്ങൾ), രാജൻ തെക്കുംമല (കൊഴിഞ്ഞ പൂവുകളുടെ നൊമ്പരം), കാട്ടൂർ മുരളി ( പിഞ്ചറ), ഇ.ഹരീന്ദ്രനാഥ് (ഫ്ലാറ്റ് നമ്പർ 207) എന്നിവർ കഥകൾ അവതരിപ്പിച്ചു. (കാട്ടൂർ മുരളിയുടെ കഥ അമ്പിളി കൃഷ്ണകുമാർ ആണ് വേദിയിൽ അവതരിപ്പിച്ചത്)

തുടർന്ന് നടന്ന ചർച്ചയിൽ പി.വിശ്വനാഥൻ വേദിയിൽ അവതരിപ്പിച്ച കഥകളെ വിശകലനം ചെയ്‌തുകൊണ്ട്‌ സംസാരിച്ചു . മോഡറേറ്റർ സി.പി.കൃഷ്ണകുമാർ സമകാലീന കഥയെക്കുറിച്ചും വേദിയിലവതരിപ്പിച്ചകഥകളെക്കുറിച്ചും സംസാരിച്ചു.

ഉല്ലാസ് വെൽഫെയർ അസോസിയേഷൻ നാൽപ്പത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് , പ്രമുഖ വ്യവസായ സ്ഥാപനമായ ‘സച്ചിൻ സ്പെഷ്യാലിറ്റി കെമിക്കൽസിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കഥയരങ്ങി’ൽ പ്രസിഡന്റ് സുരേഷ്കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി മോഹൻ ജി നായർ സ്വാഗതം പറഞ്ഞു.
ഉല്ലാസ് നഗറിലും മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലുമുള്ള എഴുത്തുകാരും കലാസാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
കഥയരങ്ങിന് പിന്തുണ നൽകിയ മാധ്യമങ്ങൾക്കും എഴുത്തുകാർക്കും സാഹിത്യ ആസ്വാദകർക്കും
അസ്സോസിയേഷൻ പ്രസിഡണ്ട് സുരേഷ്‌കുമാർ കൊട്ടാരക്കര പ്രത്യേകം നന്ദിപറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *