ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ലോകവനിതാദിനം ആഘോഷിക്കുന്നു.

ഉല്ലാസ് നഗർ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാവിഭാഗം കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് മാർച്ച് 9 (ഞായറാഴ്ച)ന് വൈകുന്നേരം 4.30ന് ലോക വനിതാദിനം ആഘോഷിക്കും.പരിപാടിയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി മുംബയിലെ പ്രമുഖ എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തും.
പ്രസ്തുത പരിപാടിയിൽ മുംബൈയിലെ വനിതാവ്യവസായിയും സാഹിത്യകാരിയുമായ ഡോക്ടർ ശശികല പണിക്കരെ ആദരിക്കും.കലാസംസാരിക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വനിതാ വിഭാഗം കൺവീനർ അനിത രാധാകൃഷ്ണനുമായി (+917083020523.) ബന്ധപ്പെടുക.