ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിട്ടുണ്ട്: എസ്.ഡി.പി.ഐ
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന്എസ്.ഡി.പി.ഐ . രാഷ്ട്രീയ മാന്യത കാരണമാണ് പുറത്ത് പറയാത്തതെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി. പിന്തുണച്ചതിന്റെ ഫലം ലഭിച്ചെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസിയും സംസ്ഥാന അധ്യക്ഷന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
എസ്.ഡി.പി.ഐ ശരിയായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വില കൊടുക്കേണ്ടിവരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി വിരുദ്ധ നിലപാടിന്റെ പേരില്‍ എന്നും ഒരേ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. നേമത്ത് ശിവന്‍കുട്ടി ജയിച്ചത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കൊണ്ടാണ്. മഞ്ചേശ്വരത്ത് ത്യാഗം ചെയ്യുന്നത് കാരണമാണ് ലീഗ് ജയിക്കുന്നതെന്നും എസ്ഡിപിഐ വ്യക്തമാക്കി.
എന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എസ്.ഡി.പി.ഐ പിന്തുണയുണ്ടെന്ന് സിപിഐഎം നേതാവ് എ എ റഹീം നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞിരുന്നു. പാലക്കാട് കോണ്‍ഗ്രസ് ജയിച്ചാല്‍ എസ്.ഡി.പി.ഐ യുടെ കൊടികളും പാറുമെന്നും എസ്ഡിപിഐയെ മുന്നില്‍ നിര്‍ത്തി അപകടകരമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയണം. കോണ്‍ഗ്രസിന് പരാജയഭീതിയാണെന്നും എ എ റഹീം പറഞ്ഞു.