യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാർച്ച് 18 ന്

0

 

കോട്ടയം: യു ഡി എഫ് കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയത്ത് സ്റ്റാർ ജംഗ്ഷന് സമീപം മാർച്ച് 18 ന് രാവിലെ 11 .30 ന് കോൺഗ്രസ്
(ഐ) ദേശീയ വർക്കിങ് കമ്മിറ്റി മെമ്പറും കെപിസിസി പ്രചരണ വിഭാഗം ചെയർമാനുമായ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും.

കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി .ജെ ജോസഫ് കോൺഗ്രസ് രാഷ്ട്രീയ കാര്യസമതി അംഗം കെ.സി. ജോസഫ് തുടങ്ങിയവർ മുഖ്യാതിഥികൾ ളായി പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ചടങ്ങിൽ സംബന്ധിക്കുന്നതാണ്

യു ഡി എഫിൻ്റെ വിവിധ ഘടകകക്ഷി നേതാക്കൾ യോഗത്തിൽ പ്രസംഗിക്കും. യുഡിഎഫ് അസംബ്ലി മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം നിയോജക മണ്ഡലം കൺവെൻഷനുകളോടുബന്ധിച്ച്
നടത്തപ്പെടും. യുഡിഎഫ് മണ്ഡലം- ബൂത്ത് അടിസ്ഥാനത്തിലുള്ള കൺവെൻഷനുകൾ മാർച്ച് 27 ന് മുൻപായി പൂർത്തിയാക്കുമെന്ന് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *