നടിയുടെ ചിത്രം റീപോസ്റ്റ് ചെയ്ത് ഉദയനിധി സ്റ്റാലിൻ; ട്രോൾ, റീപോസ്റ്റ് പിൻവലിച്ചു

ഇൻസ്റ്റഗ്രാമിൽ ചെറിയൊരു കൈ അബദ്ധം. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിൻ റീപോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ഉദയനിധിക്കെതിരെ നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ഡിഎംകെ പ്രവർത്തകർ എത്തിയെങ്കിലും, വിഷയം തമിഴ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഉദയനിധി സ്റ്റാലിന്റെ കൈ അറിയാതെ തട്ടി റീപോസ്റ്റ് ആയതാണെന്ന വിശദീകരണവുമായി പിന്നീടിവരെത്തി. നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പക്കൽ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാൽ നിവാഷിയ്നി കൃഷ്ണന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ ഉപമുഖ്യമന്ത്രിയെ വിമർശിച്ചും കളിയാക്കിയും നിരവധി കമന്റുകളാണ് എത്തുന്നത്. നിലവിൽ 4 ലക്ഷം ഫോളോവേഴ്സുള്ള നടി ഇതോടെ തമിഴകം മുഴുവൻ ശ്രദ്ധേയയായി