യു എ ഇയിൽ താപനില 50.4 രേഖപ്പെടുത്തി

അബൂദബി : യു എ ഇയിൽ ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന താപനില 50.4 ഡിഗ്രി രേഖപ്പെടുത്തി.2003ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ന് അബൂദബി അൽ ശവാമിഖിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.രാജ്യത്ത് ചൂട് ക്രമേണ വർധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാനും മുൻകരുതൽ എടുക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. യു എ ഇയിൽ വേനൽക്കാലം ജൂൺ 21-ന് ആരംഭിക്കാനിരിക്കുകയാണ്.വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും അന്നായിരിക്കും.