258.2 കോടിയുടെ ലുലു ഓഹരി വിൽപന ഇന്നുമുതൽ ; യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ
അബുദാബി ∙ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. നവംബർ അഞ്ചുവരെ മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്.
89 % ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി), 10% ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കും, 1% ജീവനക്കാർക്കുമായി നീക്കിവച്ച റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഓഹരിക്ക് അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും.
നവംബർ 6ന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.
യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളിൽ ഒന്നാണ് ലുലുവിന്റേത്. യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.