ഇന്നും നാളെയും പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് യുഎഇ ഇന്ത്യൻ എംബസി അറിയിച്ചു
അബുദാബി ∙ ഇന്ത്യൻ പാസ്പോർട്ട് സേവാ പോർട്ടലിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെ വരെ സേവനം തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പൊലീസ് ക്ലിയറനസ് എന്നിവയാണ് ഇതുമൂലം തടസ്സപ്പെടുക. നാളെ പുലർച്ചെ 4.30 വരെയാണ് പോർട്ടലിൽ സേവനം മുടങ്ങും. ഇതിനിടയിൽ സേവനത്തിന് അനുമതി ലഭിച്ചവർക്ക് മറ്റൊരു ദിവസത്തേക്കു നീട്ടി നൽകിയ വിവരം ഇമെയിൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. പുതുക്കിയ തീയതിക്ക് എത്താൻ സാധിക്കാത്തവർക്ക് മറ്റൊരു ദിവസം ബിഎൽഎസ് കേന്ദ്രങ്ങളിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനു മുൻകൂട്ടി അനുമതി എടുക്കേണ്ടതില്ല. മറ്റു കോൺസൽ സേവനങ്ങൾ തടസ്സമില്ലാതെ തുടരും. പൊതുമാപ്പ് ഇളവു കാലത്ത് സാങ്കേതിക പ്രശ്നം മൂലം പോർട്ടൽ സേവനം ഇടയ്ക്കിടെ തടസ്സപ്പെടുന്നത് പ്രവാസി ഇന്ത്യക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി വിവിധ സംഘടനാ ഭാരവാഹികൾ പറഞ്ഞു.