ചുട്ടുപൊള്ളി യുഎഇ: സ്കൂളുകളിലെ പ്രവർത്തന സമയം പുനക്രമീകരിച്ചു

0

യുഎഇയിൽ താപനില ഉയരുന്നു. നാൽപ്പത്തിയഞ്ച് ഡിഗ്രിവരെ ഉയർന്ന നിലയിലാണ് പകൽ സമയത്തെ താപനില. താപനിലയിലെ വർദ്ധനവിനെ തുടർന്ന് യുഎഇ-യിലെ പല സ്കൂളുകളും പ്രവർത്തന സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ താപനിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പകൽ സമയങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ആഴ്ചതന്നെ കാലാവസ്ഥാ കേന്ദ്രം നിർദേശം നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചതായി യുഎഇയിലെ വിവിധ സ്കൂളുകൾ അറിയിച്ചു. സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പ്രവർത്തി സമയത്തിൽ മാറ്റം വരുത്താമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്ന സാഹചര്യത്തിൽ കൂടിയാണ് സ്കൂൾ അധികൃതർസമയം പുനക്രമീകരിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.15 മുതൽ ഉച്ചക്ക് 1.35 വരെയാണ് പഠന സമയം. വെള്ളിയാഴ്‌ച ദിവസങ്ങളിൽ രാവിലെ 7.15 ന് ക്ലാസുകൾ ആരംഭിക്കുമെങ്കിലും 11 മണിയോടെ ക്ലാസുകൾ അവസാനിക്കും. സ്കൂൾ ഗേറ്റുകൾ രാവിലെ ഏഴിന് തുറക്കുമെന്നും 7.30ന് അടക്കുമെന്നും സമയം പുന ക്രമീകരിച്ച സ്കൂൾ അധികൃതർ വിശദീകരിച്ചു. വരും ദിവസങ്ങളിലും യുഎഇയിൽ താപനില ഉയർന്നുതന്നെ തുടരുമന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *