യു എ ഇയിൽ കനത്ത മഴ പെയ്തേക്കും;നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി
അബുദാബി: യു എ ഇയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മിന്നലിനും ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം. താപനിലയും കുറഞ്ഞേക്കാം. തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് ആയിരിക്കും കാറ്റ് വീശുക. കൂടാതെ പൊടിക്കാറ്റിനും സാധ്യതയുണ്ടാകുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി.