ഇരുനിറം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി
അവഗണനയ്ക്കെതിരെ പോരാടുന്ന, ദലിതനായ ഒരു പിതാവിന്റെയും മകളുടെയും കഥ പറയുന്ന ഇരുനിറം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രൻസ്, ലിയോ തദേവൂസ് തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. കാടകലം എന്ന സിനിമയിലൂടെ മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ തിരക്കഥാകൃത്ത് ജിന്റോ തോമസ് ആണ് ഇരുനിറം സിനിമയുടെ സംവിധായകൻ. രജനീകാന്തിന്റെ വേട്ടയ്യനിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും സനൽകുമാർ ശശിധരന്റെ വഴക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെടുകയും തെയ്ത തന്മയ സോൾ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിനീഷ് ആലപ്പി, ജിയോ ബേബി, നിഷാ സാരംഗ്, കബനി, പ്രദീപ് ബാല, പോൾ ഡി ജോസഫ്, അജിത തുടങ്ങിയവരും അഭിനയിക്കുന്നു. വിഷ്ണു കെ. മോഹൻ (കഥ), റെജി ജോസഫ്(തിരക്കഥ) പ്രഹ്ലാദൻ പുത്തഞ്ചേരി (ഛായാഗ്രഹണം, എഡിറ്റിംഗ്, ആൻഡ് ഡിഐ) അർജുൻ അഭയ, ഷംസുദ്ദീൻ കുട്ടോത്ത്(ഗാനരചന) സാന്റി (സംഗീതം), സിജോ മാളോല (പ്രൊഡക്ഷൻ ഡിസൈനർ), ബിജു ജോസഫ് (ആർട്), രാജേഷ് ജയൻ (മേക്കപ്പ്) ലിജിൻ ഈപ്പൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) സിറാജ് പേരാമ്പ്ര (അസോസിയേറ്റ് ഡയറക്ടർ) ജിക്കു കട്ടപ്പന(പ്രൊഡക്ഷൻ കൺട്രോളർ) തുടങ്ങിയവരാണ് അണിയറയിൽ.