മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയിൽ
കൊച്ചി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ് (34) ആലപ്പുഴ സ്വദേശിനി കല്യാണി(22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്ന് 22 ഗ്രാം എംഡിഎംഎ പിടികൂടി. കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദ്യത്യയുടെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി, മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ വി രാജീവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്.
