ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

0

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ മൂന്നുപേര്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മുങ്ങിപ്പോയ ഇവരെ നാട്ടുകാരാണ് പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും ജയനും പ്രകാശനും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആഴം കൂടുതലായതിനാല്‍ കുളത്തില്‍ ആളുകള്‍ ഇറങ്ങാതിരിക്കാന്‍ മതിലും ഗേറ്റും സ്ഥാപിച്ചിരുന്നു. ഇത് ഗൗനിക്കാതെയാണ് മൂന്നുപേരും കുളത്തിലിറങ്ങിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *