നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; കുഞ്ഞുങ്ങളെ കൊന്നത് അമ്മയെന്ന് എഫ്ഐആർ

0

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും  കൊലപ്പെടുത്തിയത് അമ്മയാണെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അമ്മയായ അനീഷ ആദ്യ  കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

 

 

രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്നെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറില്‍ പറയുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *