ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ AED 100,000 രണ്ടു മലയാളികൾക്

0

സെപ്റ്റംബർ മാസം ബി​ഗ് ടിക്കറ്റ് ​ഗ്യാരണ്ടീഡ് Lucky Tuesday നറുക്കെടുപ്പിൽ മൂന്നു പേർക്ക് AED 100,000 നേടാം. ഇത്തവണത്തെ മൂന്നു വിജയികളിൽ രണ്ടു പേർ മലയാളികളാണ്. മൂന്നാമത്തെയാൾ പാകിസ്ഥാൻ പൗരനും.

ഷൈൻ സാജുദ്ദീൻ

ദുബായിൽ 14 വർഷമായി താമസിക്കുന്ന റിയൽ എസ്റ്റേറ്റ് സൂപ്പർവൈസർ ഷൈൻ മലയാളിയാണ്. ഏഴ് വർഷമായി അദ്ദേഹം സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. ആദ്യമായാണ് ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നതെന്ന് ഷൈൻ പറയുന്നു. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കും, ഇതിലും വലിയ സമ്മാനത്തുക നേടുകയാണ് ഇനി ലക്ഷ്യമെന്നും ഷൈൻ പറഞ്ഞു.

ലിജിൻ ഏബിൾ ജോർജ്

മലയാളിയായ ലിജിൻ ലാബ് ടെക്നീഷ്യനാണ്. കുവൈത്തിൽ 2016 മുതൽ അദ്ദേഹം താമസിക്കുന്നുണ്ട്. ഏഴ് സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. ബി​ഗ് ടിക്കറ്റ് ഒരു വർഷമായി കളിക്കുന്ന ലിജിൻ സമ്മാനമൊന്നും കിട്ടാതെ ആകുമ്പോൾ ഇടയ്ക്ക് നിർത്തും. ഇടവേളയ്ക്ക് ശേഷം വീണ്ടും ​ഗെയിം കളിക്കും. തനിക്ക് കിട്ടിയ സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കുമെന്നാണ് ലിജിൻ പറയുന്നത്. ബംപർ പ്രൈസ് നേടുന്നത് വരെ ​ഗെയിം കളിക്കുന്നത് തുടരാനാണ് ലിജിന്റെ തീരുമാനം. എപ്പോഴാണ് ഭാ​ഗ്യം വരികയെന്ന് പറയാനാകില്ല. അതുകൊണ്ട് ​ഗെയിം കളിക്കുന്നത് തുടരണമെന്നാണ് എല്ലാവരോടുമുള്ള ലിജിന്റെ ഉപദേശം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *