കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ ബൈക്ക് വന്നിടിച്ച് അപകടം. രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23),ജോമോൻ (22) എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട കാറിന് പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്.