വടകരയിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ
കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.വടകര കരിമ്പനപ്പാലത്താണ് മൃതദ്ദേഹം കണ്ടത്തിയത്. കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ടതാണ് ഈ വാഹനം നാട്ടുകാർ സംശയം തോന്നിയാണ് പരിശോധിച്ചത്.ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത് .
മരിച്ചവരെ തിരിച്ചറിഞ്ഞു.ചെറുപുഴ സ്വദേശി ജോയലും വണ്ടൂർ സ്വദേശി മനോജുമാണ് മരിച്ചത് .വണ്ടി നിർത്തിയിട്ടു ഉറങ്ങുമ്പോൾ AC തകരാറായി ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസിൻ്റെ നിഗമനം.
പൊന്നാനി ആർടിഒ യിൽ നവാസ് എന്നപേരിലാണ് വണ്ടി രജിസ്റ്റർ ചെയ്‌തിട്ടുള്ളത് എന്നും കണ്ടെത്തിയിട്ടുണ്ട്.
വടകര പോലീസ് അന്വേഷിക്കുന്നു.