എറണാകുളത്ത് കസ്റ്റംസ് ക്വർട്ടേഴ്സിൽ കൂട്ട ആത്മഹത്യ

എറണാകുളം : കാക്കനാട് ടി വി സെൻററിലെ കസ്റ്റംസ് ക്വർട്ടേഴ്സിൽ കൂട്ട ആത്മഹത്യ . കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ജാർഖണ്ഡ് സ്വദേശി മനീഷ് വിജയ്‌യുടെ ക്വർട്ടേഴ്‌സിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . മനീഷ് വിജയ് (42 ) സഹോദരി ശാലിനി അഗർവാൾ ,അമ്മ ശകുന്തള അഗർവാൾ എന്നിവരാണ് ക്വർട്ടേസിൽ താമസിച്ചിരുന്നത് .
വീടിൻ്റെ അടുക്കള ഭാഗത്താണ് മനീഷ് ,ശാലിനി എന്നിവരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത് .മനീഷിൻ്റെ അമ്മയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. .പോലീസ് വീട് തുറന്നു പരിശോധിക്കാനുള്ള ശ്രമത്തിലാണ് . വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് സഹപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ .