രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി
തൊടുപുഴ: രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. ഇടുക്കി പൈനാവില്‍ ആണ് സംഭവം. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്.
ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. സന്തോഷിനു വേണ്ടി ചെറുതോണി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു