കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മ ഷഹാനത്തിന്റെ മൊഴിയിന്നു രേഖപെടുത്തും
മലപ്പുറം: മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് നീക്കമുണ്ട്. കുട്ടിയെ പിതാവായ മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.
കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി അടുത്ത മാസം ഏഴു വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായത്തോടെയാണ് ഇയാളെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്.ചൈൽഡ് ആക്ട് അടക്കമുള്ള കേസ് ആണ് ചാർജ് ചെയ്തിരിക്കുന്നത്.കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മർദ്ദനമേറ്റതിനെ തുടർന്ന് തലയിൽ രക്തസ്രാവമുണ്ടായതാണ് കുട്ടിയുടെ മരണ കാരണം. മർദ്ദനമേറ്റ് ബോധം പോയ ശേഷം കുഞ്ഞിനെ എറിഞ്ഞും പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഉടനീളം സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ നിലയിലാണ് കുട്ടി ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാണ്. കുഞ്ഞിനെ ഫായിസ് നിരന്തരം മർദിച്ചിരുന്നതയാണ് ഫായിസിന്റെ ബന്ധുക്കളും പറയുന്നത്. കുട്ടി അബോധാവസ്ഥയിലായിട്ടും ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും ഫായിസ് തയ്യാറായില്ല. ഫായിസിന്റെ ഉപദ്രവത്തെക്കുറിച്ചു മുമ്പും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഭാര്യയുടെ ബന്ധുക്കൾ ആരോപിച്ചു.