കാമോത്തെയിൽ അമ്മയേയും മകനേയും കൊലപ്പെടുത്തിയ സംഭവം : 19കാരായ രണ്ടുപേർ അറസ്റ്റിൽ
നവി മുംബൈ: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഡെലിവറി ഏജൻ്റുമാരായി ജോലി ചെയ്തിരുന്ന 19 വയസുള്ള രണ്ട് പേരെ ന് കാമോത്തെ പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ജഗ്ഗി (45 ),അമ്മ ഗീത ജഗ്ഗിയും (70)എന്നിവരെയാണ് പുതുവർഷ ദിനത്തിൽ രാവിലെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്. അടുക്കളയിൽ പാചക ഗ്യാസ് ചോർച്ച കണ്ടെത്തിയതു കൊണ്ട് മരണം കൊലപാതകം ആണെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നില്ല .പിന്നീടുള്ള പരിശോധനയിലാണ് ശരീരത്തിലെ ക്ഷതങ്ങൾ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത് .
പോലീസ് പറയുന്നത് പ്രകാരം സംഭവം ഇങ്ങനെയാണ് .കാമോത്തേയിൽ തന്നെ താമസിക്കുന്ന കൊറിയർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശുഭം മഹേന്ദ്ര നാരായണി, സംജ്യോത് മഹേഷ് ഡോഡ്കെ എന്നിവരെ വീട്ടിൽ വിളിച്ചു വരുത്തി ഡിസംബർ 31നു രാത്രി ജിതേന്ദ്ര ജഗ്ഗി മദ്യ സൽക്കാരം (31st ആഘോഷം ) നടത്തി. തുടർന്ന് പുലർച്ചെ 5 മണിക്ക് പ്രതികളിൽ ഒരാളുമായി പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് ശ്രമിച്ചു .ഇതിൽ പ്രകോപിതനായി ശുഭം മഹേന്ദ്ര നാരായണി എക്സ്റ്റൻഷൻ ബോർഡ് കൊണ്ട് ജഗ്ഗിയുടെ തലയ്ക്കടിക്കുകയായിരുന്നു .ശബ്ദം കേട്ട് മുറിയിലേക്ക് വന്ന ജഗ്ഗിയുടെ അമ്മയെ മഹേഷ് ഡോഡ്കെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. അതിനു ശേഷം കൊലപാതകമെന്ന് തോന്നാതിരിക്കാൻ ഗ്യാസ് തുറന്നു വെച്ചു
പുറത്തു നിന്നു വാതിൽ പൂട്ടി.
രാവിലെ ഗ്യാസ് ലീക്കായതിന്റെ മണം അറിഞ് അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസെത്തി വാതിൽപൊളിച്ചു അകത്തുകടന്നപ്പോഴാണ് രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത് . സിസിടിവിയിൽ ഡിസം 31ന് രണ്ടുപേർ ജഗ്ഗിതാമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നതും ജനുവരി 1 നു രാവിലെ 7 മണിക്ക് അവർ തിരിച്ചുപോകുന്ന ദൃശ്യവും പതിഞ്ഞിരുന്നു .ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ ഇന്നലെ പിടികൂടിയത് .പ്രതികൾ കുറ്റം സമ്മതിച്ചതായി ACP രാജ്‌പുത് അറിയിച്ചു.