തിരുവനന്തപുരം നഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാലു മണിക്കൂർ നേരം നഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും നഗരത്തിൽ ടിപ്പർ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് ടിപ്പർ ലോറി ഇടിച്ച് രണ്ട് പേരാണ് തലസ്ഥാനത്ത് മരണപ്പെട്ടത്. ഇതിനു പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അപകടത്തിൽ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചിരുന്നു. പിന്നാലെ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് ചാല വെക്കോഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ജിഎസ് സുധീറിനും ജീവൻ നഷ്ടപ്പെട്ടു.